ഇരിക്കും മുമ്പ്‌ സീറ്റിനടിയില്‍ ബോംബില്ലെന്നു ഉറപ്പു വരുത്തുക

ഇരിക്കും മുമ്പ്‌ സീറ്റിനടിയില്‍ ബോംബില്ലെന്നു ഉറപ്പു വരുത്തുക
എഴുന്നേല്‍ക്കും മുമ്പ്‌ കാലുകളില്‍ ചങ്ങലയിലെന്നു ഉറപ്പു വരുത്തുക
കിടക്കും മുമ്പ്‌ മനസാക്ഷി കീശയില്‍ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തുക
പറയും മുമ്പ്‌ പറയേണ്ടത് പറയില്ലെന്ന് ഉറപ്പു വരുത്തുക
എഴുത്തും മുമ്പ്‌ വാക്കുകളില്‍ ഒരു തീപൊരി പോലുമില്ലെന്നു ഉറപ്പു വരുത്തുക
മരിക്കും മുമ്പ്‌ ജീവിച്ചത് അത്രയും വെറുതെയനെന്ന്നു ഉറപ്പു വരുത്തുക വീണ്ടും ജനിക്കും മുമ്പ്‌ ഇനി ഒരിക്കല്‍ കൂടി ജനിക്കില്ലെന്നു ഉറപ്പു വരുത്തുക

ജസീര്‍ പുനത്തില്‍

നിങ്ങളുടെ രചനകള്‍ മെയില് ചെയ്യൂ . jaseerpunathil@gmail.com

2 പ്രതികരണങ്ങള്‍ to “ഇരിക്കും മുമ്പ്‌ സീറ്റിനടിയില്‍ ബോംബില്ലെന്നു ഉറപ്പു വരുത്തുക”

  1. afsal Says:

    െകാളളാം ജസീ൪ ഉഗൃ൯


ഒരു മറുപടി കൊടുക്കുക